ആരോഗ്യത്തിനു വളരെ പ്രാധാന്യമാണ് ഓരോ മനുഷ്യന്‍റെ ജീവിതത്തിലും ഉള്ളത്. ലോകാരോഗ്യ സംഘടന(WHO) ആരോഗ്യതിനെ നിര്‍വചിച്ചിരിക്കുന്നത് ഇപ്രകാരമാണ് “ആരോഗ്യമെന്നാല്‍ രോഗത്തിന്‍റെയോ വൈകല്യത്തിന്‍റെയോ അഭാവം മാത്രമല്ല മറിച്ച് സമ്പൂര്‍ണ്ണമായ ശാരീരികവും, മാനസികവും, സാമൂഹികവുമായ ക്ഷേമം ഉള്ള ഒരു അവസ്ഥയാണ്. ജനനം മുതല്‍ വാര്‍ധക്യം, വരെയുള്ള ജീവിതത്തിലെ ഓരോ ഘട്ടങ്ങളിലൂടെയും സുഗമമായി കടന്നു പോകുവാന്‍ ആരോഗ്യം നമ്മളെ സഹായിക്കുന്നു.
- രോഗപ്രധിരോധം
ഒരു വ്യക്തിക്ക് തന്‍റെ ജീവിത കാലയളവില്‍ വരുന്ന രോഗങ്ങളെ പ്രധിരോധിക്കാന്‍ പൂര്‍ണ്ണമായ ആരോഗ്യം ആവശ്യമാണ്.
- ശാരീരികആരോഗ്യം
ശാരീരിക ആരോഗ്യമെന്നാല്‍ ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള ക്ഷേമമായിട്ടാണ് ലോകാരോഗ്യ സംഘടന(WHO) വിശേഷിപ്പിക്കുന്നത്.ഇതില്‍ ശാരീരികവും, മാനസികവുമായ ആരോഗ്യവും ഉള്‍പെടുന്നു.
- മാനസിക ആരോഗ്യം
ശാരീരികമായിട്ടുള്ള ആരോഗ്യം കൂടാതെ മാനസിക ആരോഗ്യവും വളരെ പ്രധാനപ്പെട്ടതാണ്. ലോകാരോഗ്യ സംഘടന(WHO) മാനസിക ആരോഗ്യം നിര്‍വചിചിരിക്കുന്നത് ഇപ്രകാരമാണ്: “ ജീവിതത്തിലെ സമ്മര്‍ദങ്ങളെ നേരിടുവാനും, അവരവരുടെ കഴിവുകളെ തിരിച്ചറിയുവാനും, ഉത്പാദനക്ഷമമായി പ്രവര്‍ത്തിക്കുവാനും, തന്‍റെ സമൂഹത്തിന് സംഭാവന ചെയ്യുവാനും കഴിയുന്ന ഒരു അവസ്ഥ” എന്നാണ്.
- വൈകാരിക ആരോഗ്യം(ഇമോഷണല്‍ ഹെല്‍ത്ത്)
ജീവിതത്തിലെ ദൈനംദിന വെല്ലുവിളികളെ നേരിടുവാന്‍ ശാരീരികവും മാനസികവുമായ ആരോഗ്യം പോലെ തന്നെ വൈകാരിക ആരോഗ്യവും വളരെ പ്രധാനപ്പെട്ടതാണ്.
- പണച്ചിലവ്
ആരോഗ്യം നഷ്ടപെടുന്ന അവസ്ഥയില്‍ അവ വീണ്ടെടുക്കുന്നതിനായി ചികിത്സ നേടേണ്ട ആവശ്യകത വരുകയും, അതുവഴി പണച്ചിലവ് ഉണ്ടാവുകയും ചെയ്യുന്നു.
മേല്‍ പറഞ്ഞത് കൂടാതെ, ആയുസ്സ് വര്‍ദ്ധിപ്പിക്കുന്നതിനും, ജീവ്വശക്തിയുടെ ഉര്‍ജ്ജം നിലനിര്‍ത്തുന്നതിനും, ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിനും, നല്ല ഉറക്കം ലഭിക്കുന്നതിനും, ചര്‍മ്മത്തില്‍ പഴയ കോശങ്ങള്‍ മാറി പുതിയ കോശങ്ങള്‍ ഉണ്ടാവുന്നതിനും പൂര്‍ണമായ ആരോഗ്യം ആവശ്യമാണ്.
Author: Amritha O G