ഇന്ത്യന്‍ റെയില്‍വേ ആളുകള്‍ക്ക് യാത്ര എളുപ്പമാക്കിയത് എങ്ങിനെ? | How did Indian railways made traveling easier?

        ഇന്ത്യന്‍ റെയില്‍വേ ലോകത്തിലെ തന്നെ ഏറ്റവും വലിയ റെയില്‍വേകളില്‍ ഒന്നാണ്. 1853 ലാണ് ഇന്ത്യയില്‍ ആദ്യമായി റെയില്‍വേ തുടങ്ങുന്നത്. ഇന്ത്യന്‍ സ്വതന്ത്രത്തിനു ശേഷം വളരെ മികച്ചരീതിയില്‍ ഇന്ത്യന്‍ റെയില്‍വേ വളര്‍ന്നതായി നമുക്ക് കാണാം.

യാത്രക്കാര്‍ക്ക് യാത്ര എളുപ്പമാക്കുന്നതിനായി ഇന്ത്യന്‍ റെയില്‍വേ ചെയ്യുന്ന ചില കാര്യങ്ങള്‍ നോക്കാം:

  • റെയില്‍വേ തങ്ങളുടെ സീറ്റ്‌ സംവരണം ഓണ്‍ലൈന്‍ ആക്കിയത്

യാത്രകാര്‍ക്ക് ലോകത്ത് എവിടെനിന്നും തങ്ങളുടെ യാത്ര ഓണ്‍ലൈന്‍ ആയി ബുക്ക്‌ ചെയ്യാവുന്നതാണ്. കൂടാതെ റെയില്‍വേ സ്റ്റേഷനുകളില്‍ കാണുന്ന വലിയ തിരക്ക് ഒഴിവാക്കുന്നതിനും ഇത്  സഹായിക്കുന്നു. 

  • സീറ്റുകളുടെ ലഭ്യത മുന്‍കൂട്ടി അറിയാന്‍ സാധിക്കുന്നു

ഓണ്‍ലൈന്‍ ആയിട്ടും ഓഫ്ലൈന്‍ ആയിട്ടും സീറ്റുകളുടെ ലഭ്യത മുന്‍കൂട്ടി അറിയാവുന്നതാണ്.

  • യാത്രാനിരക്ക് മുന്‍കൂട്ടി അറിയാന്‍ സാധിക്കും

യാത്രക്കായിട്ടുള്ള ട്രെയിന്‍ തിരഞ്ഞെടുത്താല്‍ റെയില്‍വേ തങ്ങളുടെ യാത്രാനിരക്കും ഓണ്‍ലൈന്‍ ആയി ലഭ്യമാക്കുന്നതാണ്.

  • സുഗമമായ യാത്ര ഒരുക്കുന്നു

യാത്രകാര്‍ക്ക് തങ്ങളുടെ ഇഷ്ടാനുസരണം കോച്ചുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്. ജനറല്‍ മുതല്‍ എ.സി കോച്ചുകളും, ഫസ്റ്റ്ക്ലാസ് കോച്ചുകളും ഇന്ത്യന്‍ റെയില്‍വേ ലഭ്യമാക്കുന്നു

  • ഓണ്‍ലൈന്‍ ആയി ട്രെയിനിന്‍റെ സഞ്ചാരപദം ലഭ്യമാക്കുന്നു

ട്രെയിന്‍ സ്റ്റേഷനില്‍ നിന്ന് എടുക്കുന്നതു മുതല്‍ യാത്ര അവസാനിപ്പിക്കുന്നതു വരെ ട്രെയിനിന്‍റെ യാത്ര പിന്തുടരാവുന്നതാണ്.

  • യാത്രകളില്‍ ഭക്ഷണവും വെള്ളവും ലഭ്യമാക്കുന്നു

യാത്രക്കാര്‍ക്ക് യാത്രാ സമയത്ത് ബുദ്ധിമുട്ടുണ്ടാവതിരിക്കാന്‍ ട്രെയിനുകളില്‍ തന്നെ പാന്ററി കാറുകള്‍ പ്രവര്‍ത്തിക്കുന്നു. ഇത് യാത്രക്കാര്‍ക്ക് യഥാസമയം സുരക്ഷിതവും ചൂടുള്ളതുമായ ഭക്ഷണം ലഭ്യമാക്കുന്നതിനു സഹായിക്കുന്നു.

  • ഹെല്‍പ് ലൈന്‍ സേവനങ്ങള്‍

ഇന്ത്യന്‍ റെയില്‍വേ തന്‍റെ യാത്രക്കാര്‍ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈന്‍ ഒരുക്കിയിട്ടുണ്ട്. ഇത് ട്രെയിന്‍ യാത്രയുടെ സുരക്ഷ വര്‍ധിപ്പിക്കുന്നു

  • യാത്രക്കാര്‍ക്കായി റിട്ടയറിംഗ് റൂമുകള്‍ ഒരുക്കിയിട്ടുണ്ട്

ചുരുങ്ങിയ നിരക്കില്‍ യാത്രക്കാര്‍ക്കു താമസിക്കുന്നതിനായി റിട്ടയറിംഗ് റൂമുകള്‍ ഒരുക്കിയിട്ടുണ്ട്. 

  • റെയില്‍വേ പോലീസിന്റെ സേവനം 

എല്ലാ പ്രധാനപെട്ട സ്റ്റേഷനുകളിലും ലഭ്യമാണ്. സ്ത്രീകളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനായി വനിതാ പോലീസിന്റെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്.

  • ചരക്കു സേവനങ്ങള്‍

റെയില്‍വേ 24×7 രാജ്യത്ത് ചരക്കു സേവനങ്ങളും ലഭ്യമാക്കുന്നു. 

 

Author: Amritha O G

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top