മനുഷ്യന്‍റെ നിലനില്‍പ്പിന് വളരേ അത്യാവശ്യമയിട്ടുള്ളതും സ്വാഭാവികമായിട്ടുള്ളതുമായ ഒരു പ്രക്രിയയാണ് ഉറക്കം. ഒരു ശരാശരി മനുഷ്യന്‍ തന്‍റെ ജീവിതത്തിന്‍റെ മൂന്നിലൊന്നു സമയം ഉറങ്ങുന്നതിനായി ചിലവഴിക്കുന്നു. മതിയായ ഭക്ഷണവും വെള്ളവും പോലെ തന്നെയാണ് മതിയായ ഉറക്കവും, അത് മനുഷരുടെ തലച്ചോറിന്‍റെ ആരോഗ്യകരമായ പ്രവര്‍ത്തനത്തിന് അത്യന്താപേക്ഷിതമാണ്. മതിയായ ഉറക്കം ലഭിക്കുവാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ചുവടെ പറയുന്നു:
- അനുയോജ്യമായ വ്യായാമം പരിശീലിക്കുക.
ഓരോ വ്യക്തിയും തനിക്ക് അനുയോജ്യമായ വ്യായാമ രീതികള്‍ പരിശീലിക്കേണ്ടതാണ്. കുറച്ചു സാമ്യമുള്ള നടത്താമോ, യോഗയോ, അനുയോജ്യമായ രീതിയില്‍ ഏതുമാവാം. അത് വീടിന്‍റെ പുറത്ത് തുറസ്സായ സ്ഥലത്തു ചെയ്യുന്നതാണ് കൂടുതല്‍ അഭികാമ്യം. എന്നിരുന്നാലും ഉറങ്ങുന്നതിനു മൂന്ന് മണിക്കൂര്‍ മുന്‍പ് ,കഠിനമായ വ്യായാമം ഒഴിവാക്കേണ്ടതാണ്.
- ഉറങ്ങുന്നതിനായി ഒരു പതിവു സമയം ക്രമീകരിക്കുക.
കൃത്യസമയത്ത് ഉറങ്ങുന്നതും, ഉണരുന്നതും മതിയായ ഉറക്കം ലഭിക്കുവാന്‍ സഹായിക്കുന്നു. വൈകുന്നേരങ്ങളില്‍ ഉറങ്ങുന്നത് രാത്രികളില്‍ മികച്ചഉറക്കം ലഭിക്കുന്നതിന് തടസ്സമായേക്കാം.
- ഉറങ്ങുന്ന മുറികളില്‍ സ്ക്രീനുകളുടെ ഉപയോഗം കുറക്കേണ്ടതാണ്.
ഉറങ്ങുന്നതിനു മുന്‍പായി ടെലിവിഷന്‍, കമ്പ്യൂട്ടര്‍, മൊബൈല്‍ഫോണ്‍ മുതലായവ ഉപയോഗിക്കുന്നതു കഴിവതും ഒഴിവാക്കുക. ഉറങ്ങുന്ന സമയത്തും സ്ക്രീനുകളും മറ്റും ഓഫാക്കിയിടുന്നത് മതിയായ ഉറക്കം ലഭിക്കാന്‍ സഹായിക്കും.
- ഉറങ്ങുന്ന മുറികളില്‍ ലൈറ്റ് ഓഫാക്കിയിടുക.
ഇരുണ്ടതും അധികം ശബ്ദവുമില്ലാത്ത മുറികള്‍ ഉറങ്ങുന്നതിനായി തിരഞ്ഞെടുക്കുക.
- വൈകുന്നേരങ്ങളില്‍ ഘനമുള്ള ഭക്ഷണങ്ങളും, കഫീനുകളും ഒഴിവാക്കുക.
വൈകുന്നേരങ്ങളില്‍ ലഖുവായ ഭക്ഷണം കഴിക്കുന്നതും, ചായ, കാപ്പി മുതലായ കഫീനുകളും മറ്റ് ലഹരി പാനീയങ്ങളും ഒഴിവാക്കുന്നതും മതിയായ ഉറക്കം ലഭിക്കുന്നതിന് സഹായിക്കുന്നു.
- ഉറക്കത്തിനു അനുയോജ്യമായ മെത്തയും തലവണ്ണയും തിരഞ്ഞെടുക്കുക.
കിടപ്പിന്റെ സ്ഥിതി മെച്ചപ്പെടുത്തുന്നതിനു അനുയോജ്യമായ മെത്ത തിരഞ്ഞെടുക്കുന്നവുന്നതാണ്. ഇതു ഉറക്കം മെച്ചപ്പെടുത്തുന്നതിനു സഹായിക്കുന്നു.
മതിയായ ഉറക്കം കൊണ്ട് ലഭിക്കുന്ന ഗുണങ്ങള്‍ (Advantages of good sleep):
- മെച്ചപ്പെട്ട ആരോഗ്യം
ഹൃദ്രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം തുടങ്ങിയ ദിനചര്യയുമായി ബന്ധപെട്ടിടുള്ള രോഗങ്ങള്‍ കുറയ്ക്കുവാനും, ശരീരം ആരോഗ്യപരമായി നിലനിര്‍ത്തുവാനും മതിയായ ഉറക്കം സഹായിക്കുന്നു.
- ഉര്‍ജ്ജസ്വലമായി ഇരിക്കുന്നതിനു
മാനസിക സമ്മര്‍ദ്ദംമില്‍ ഇല്ലാതെ, ക്ഷീണമില്ലാതെ ദിവസം
മുഴുവന്‍ ഉര്‍ജ്ജസ്വലമായി ഇരിക്കുന്നതിനുംഅതുവഴി ജോലികള്‍ കൃത്യ സമയത്ത് തീര്‍ക്കുന്നതിനും മെച്ചപ്പെട്ട ഉറക്കം അത്യാവശ്യമാണ്.
- സര്‍ഗ്ഗാത്മകത വര്‍ദ്ധിപ്പിക്കുന്നതിന്
തലച്ചോറിന്റെ സുഗമമായ പ്രവര്‍ത്തനത്തിനും, ചിന്താശേഷി വര്‍ദ്ധിപ്പിക്കുന്നതിനും, പുതിയ സര്‍ഗാത്മക ചിന്തകള്‍ ഉടലെടുക്കുന്നതിനും മതിയായ ഉറക്കം ആവശ്യമാണ്.
ഉറക്ക കുറവിന്‍റെ ദോഷങ്ങള്‍ ചുവടേ പറയുന്നു (Disadvantages of lack of sleep):
- ശാരീരിക ആരോഗ്യത്തിലുള്ള കുറവ്.
ഏതൊരു മനുഷ്യനും മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ചവെക്കാനും മികച്ച രീതിയില്‍ ജീവതം മുന്നോട്ടു കൊണ്ടുപോവാനും നല്ല ശാരീരിക സ്ഥിതിആവശ്യമാണ്. ഹൃദ്രോഗം, ഉയര്‍ന്നരക്തസമ്മര്‍ദ്ദം, പക്ഷാഘാതം, പൊണ്ണത്തടി, ദാഹനമില്ലായ്‌മ എന്നിവയിലേക്ക് നയിക്കുന്നു.
- മാനസിക ആരോഗ്യത്തിലുള്ള കുറവ്.
ശാരീരികമായ ആരോഗ്യം പോലെതന്നെ പ്രധാനമാണ് മാനസികമായ ആരോഗ്യവും. ശരിയായ ഉറക്കമില്ലായ്മ വിഷാദം, നിരാശ, വ്യാകുലത ഇവ വര്‍ദ്ധിപ്പിക്കുന്നതിന് ഇടയാക്കുന്നു.
- രോഗപ്രധിരോധശേഷി കുറയുന്നതിന്.
ശരീരത്തില്‍ സ്വാഭാവികമായി നടക്കേണ്ട പ്രധിരോധ പ്രവര്‍ത്തനങ്ങളായ ആന്‍റിബോഡികളുടെ ഉത്പാദനവും മറ്റും കുറയ്ക്കുന്നു
- ഉത്പാദനക്ഷമത കുറയുന്നതിന്
ജോലിസ്ഥലത്തും മറ്റും പ്രവര്‍ത്തിക്കുന്നതിനുഉര്‍ജ്ജസ്വലത ആവശ്യമാണ്. ഉറക്കമില്ലായ്മ ഇതിനു ഒരു തടസ്സമാണ്.
Author: Amritha O G