ഓണം കേരളത്തിന്‍റെ പ്രധാനപെട്ട ഉത്സവമാണ്. ജാതി മതഭേദമന്യേ കേരളീയര്‍ കൊണ്ടാടുന്ന ഉത്സവമാണ് ഓണം. പത്തുദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവമാണ് ഓണം, വീടിന്‍റെ മുറ്റത്ത് പൂക്കളം ഒരുക്കിയാണ് ആഘോഷിക്കുന്നത്. ഓണത്തിന്‍റെ ഐതിഹ്യം എന്ന് പറയുന്നതു പണ്ട് കേരളം ഭരിച്ചിരുന്ന മഹാബലി എന്ന രാജാവ് തന്റെ പ്രജകളെ കാണാന്‍ വരുന്നു എന്നുള്ള താണ്. കൂടാതെ ഓണം ഒരു കാര്‍ഷിക ഉത്സവം കൂടി യാണ്. മലയാളം കലണ്ടര്‍ തുടങ്ങുന്നതു ചിങ്ങമാസത്തിലാണ്. ചിങ്ങമാസത്തിലെ അത്തം നാള്‍ മുതല്‍ തിരുവോണം നാള്‍ വരെ
പത്തു ദിവസമാണ് ഓണം ആഘോഷിക്കുന്നത്. തിരുവോണം നാളില്‍ വലിയ പൂക്കളമിട്ട് പല തരം വിഭവങ്ങളോട് കൂടിയ സദ്യ ഉണ്ടാക്കുന്നു.വാഴക്ക വറുത്തത്, ശര്‍ക്കര വരട്ടി, ഓലന്‍,
അവിയല്‍, തോരന്‍, പപ്പടം തുടങ്ങി നാടന്‍ വിഭവങ്ങളെല്ലാം സദ്യക്ക് തയ്യാറാക്കുന്നു.തുടര്‍ന്ന് കുടുംബസമേതം എല്ലാവരും ഒന്നിച്ചിരുന്നു സദ്യ കഴിക്കുന്നു. വൈകുനേരങ്ങളില്‍ കുട്ടികള്‍ക്കായി ഓണക്കളികളും മറ്റും സംഘടിപ്പിക്കുന്നു. പ്രധാനമായും വടംവലി, ഉറിഅടി, പോലുള്ള പ്രാചീന വിനോദങ്ങള്‍ക്ക് ഇന്നും സ്വീകാര്യത നഷ്ടപെട്ടിട്ടില്ല. ഇതു കൂടാതെ ഓരോ പ്രത്യേക സ്ഥലങ്ങളിലും അവരുടെതായ ആഘോഷങ്ങള്‍ ഉണ്ട്. കേരളത്തിന്‍റെ സാംസ്‌കാരിക തലസ്ഥാനമായ തൃശ്ശൂരിലെ പുലികളി ഇതിനുതഹരണമാണ്. തിരുവോണത്തിനു ശേഷം വരുന്ന അവിട്ടം നാളിലാണ് പുലികളി. ആറന്മുള വള്ളംകളിയും സദ്യയും ഓണത്തിനോടനുബന്ധിച്ചു നടന്നു വരുന്നു. ഓണം സന്തോഷത്തിന്റെയും , ഒരുമയുടെയും, സമൃദ്ധിയുടെയും ആഘോഷം കൂടിയാണ്. ഇന്ന് ഓണം കേരളത്തിനു പുറത്തും വ്യാപകമായി ആഘോഷിച്ചു വരുന്നു.