പാലക്കാട് കേരളത്തിന്‍റെ പതിന്നാലു സംസ്ഥാനങ്ങളില്‍ ഒന്നാണ്. ഈ ജില്ല കേരളത്തിന്‍റെ മധ്യ ഭാഗത്തായി സ്ഥിതി ചെയ്യുന്നു. പാലക്കാട് ജില്ല കേരളത്തിന്‍റെ കവാടം എന്ന് അറിയപ്പെടുന്നു. കേരളത്തിന്റെ നെല്ലറയാണ് പാലക്കാട്. കേരളത്തിലെ പ്രധാനപ്പെട്ടതും ഏറ്റവും വലുതുമായ ഡാം പാലക്കാട് ജില്ലയിലെ മലമ്പുഴ ഡാം ആണ്. അത് പോലെ തന്നെ കേരളത്തിന്‍റെ പതിന്നാലു ജില്ലകളില്‍ തീരദേശമില്ലാത്ത ഒരു ജില്ല കൂടിയാണ് ഇത്. കൂടുതല്‍ ആളുകളും കൃഷിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. പാലക്കാട് ജില്ലയിലെ വ്യവസായ നഗരമായ കഞ്ചിക്കോട്ട് ഒരുപാടു വ്യവസായ സ്ഥാപനങ്ങള്‍ ഉണ്ട്. ചരിത്രപരമായിപറയുകയാണെങ്കില്‍ പാലക്കാടിന്‍റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന കോട്ട പതിനേഴാം നൂറ്റാണ്ടില്‍ ടിപ്പു സുല്‍ത്താന്‍ന്‍റെ പിതാവായിട്ടുള്ള ശ്രീ ഹൈദരാലി ആണ് പണികഴിപ്പിച്ചത്.
അതു പോലെ തന്നെ വിനോദസഞ്ചാര മേഖലയിലും പാലക്കാട് നല്ല സാധ്യതകളുണ്ട്. പറമ്പിക്കുളം, നെല്ലിയാമ്പതി, മീന്‍വല്ലം, മലമ്പുഴ എന്നിവയെല്ലാം ഇവയില്‍ ചിലതാണ്.
സാംസ്കാരികമായിട്ടും പാലക്കാടിന് വളരെ പ്രാധാന്യമുണ്ട് പ്രശസ്തരായിട്ടുള്ള സംഗീത പണ്ഡിതന്‍ ശ്രീ ചെമ്പൈ ഭാഗവതര്‍, ശ്രീ മണിഅയ്യര്‍ എന്നിവര്‍ പാലക്കാട്ടുകാര്‍ ആണ്.
Author: Amritha O G