ഇന്ത്യയുടെ സംസ്ഥാനങ്ങളില്‍ ഒന്നായ കേരളത്തിന്‍റെ ഔദ്യോഗിക ഭാഷയാണ് മലയാളം. മലയാളം ഒരു ദ്രാവിഡ ഭാഷയാണ്. ദക്ഷിണേന്ത്യയില്‍ സംസാരിക്കുന്ന ഭാഷകളായ തമിഴ്, കന്നഡ, തെലുഗു എന്നിവയും ദ്രാവിഡ ഭാഷകളാണ്. കേരളത്തില്‍ കൂടാതെ മലയാളം ഇന്ത്യയിലെ കേന്ദ്രഭരണപ്രദേശങ്ങളായ പുതുച്ചേരിയിലും, ലക്ഷദ്വീപിലും സംസാരിച്ചു വരുന്നു. ഏകദേശം 35 ദശലക്ഷം ആളുകള്‍ മലയാളം മാതൃഭാഷയായി സംസാരിച്ചു വരുന്നു. മലയാളത്തിലെ പുരാതനമായ കൃതി രാമചരിതം ആണ്. ഇതു ഏകദേശം പന്ത്രണ്ടാം നൂറ്റാണ്ടിലോ പതിമൂന്നാം നൂറ്റാണ്ടിലോ രചിക്കപെട്ടതാണ്. ഇന്ത്യ യിലെ ആദ്യത്തെ യാത്രാവിവരണം ആയ വര്‍ത്തമാനപുസ്തകം രചിക്കപ്പെട്ടതു മലയാളത്തിലാണ്.
മലയാളം എന്ന വാക്ക് രൂപപെട്ടതു ‘മല’ എന്നും ‘ആളം’ എന്നും വരുന്ന രണ്ടു പദങ്ങളില്‍ നിന്നാണ്. മല എന്നാല്‍ പര്‍വ്വതം എന്നും ‘ആളം’ എന്നാല്‍ സ്ഥലം എന്നുമാണ് അര്‍ഥം വരുന്നത്. കേരളത്തിന്റെ ദക്ഷിണ ഭാഗം പശ്ചിമഘട്ട മലനിരകളാല്‍ ചുറ്റപെട്ട് കിടക്കുന്നു, അതിനാലാണ് മലകളാല്‍ ചുറ്റപെട്ടു കിടക്കുന്ന സ്ഥലം എന്ന രീതിയില്‍ മലയാളം എന്ന് വന്നത്.
ആധുനിക മലയാളം ഉപയോഗിച്ച് തുടങ്ങിയത് പതിനഞ്ചാംനൂറ്റാണ്ടിലാണ്. കൃഷ്ണഗാഥ എന്ന മലയാള കാവ്യം ചെറുശ്ശേരി രചിച്ചതു ആധുനിക മലയാളത്തിലാണ്. ആധുനിക മലയാളത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ശ്രീ തുഞ്ചത്തെഴുത്തച്ഛൻ രചിച്ച ആധുനിക മലയാളം കൃതികളാണ്
അധ്യാത്മരാമായണം കിളിപ്പാട്ടും മഹാഭാരതം കിളിപ്പാട്ടും. മറ്റൊരു പ്രധാനപെട്ട കൃതിയാണ് ശ്രീ പൂന്താനം നമ്പൂതിരി എഴുതിയ ജ്ഞാനപ്പാന.അതിനു ശേഷം മലയാളത്തില്‍ ഒരുപാട് കൃതികള്‍ രചിക്കപെട്ടിടുണ്ട്. മലയാളം എന്ന ഭാഷ മലയാളം സംസാരിക്കുന്നവരുടെ ഒരു സാംസ്‌കാരിക വ്യക്തിത്വത്തിനെ കൂടി സൂചിപ്പിക്കുന്നു.
Author: Amritha O G