കേരളത്തിന്റെ വിഭവങ്ങൾ: ഒരു അവലോകനം | Traditional Kerala Cuisines

                കേരളം ദക്ഷിണഇന്ത്യയില്‍ പടിഞ്ഞാറു ഭാഗത്ത് പശ്ചിമഘട്ടമലനിരകളാലും, കിഴക്ക് ഭാഗത്ത്‌ അറബിക്കടലിനോടും ചേര്‍ന്നു സ്ഥിതി ചെയ്യുന്ന ഒരു സംസ്ഥാനമാണ്. കേരളത്തിന്‌ തന്‍റെതായ ധാരാളം വിഭവങ്ങള്‍ ഉണ്ട്. പശ്ചിമഘട്ടമലനിരകളില്നോട് ചേര്‍ന്ന് കിടക്കുന്നസ്ഥലമായതിനാല്‍ ഏലം, കുരുമുളക്, മഞ്ഞള്‍, തുടങ്ങി ധാരാളം സുഗന്ധവ്യഞ്ജനങ്ങള്‍ ഇവിടെ വളരുന്നു. കൂടാതെ ധാരാളമായി നാളികേരവും, വാഴ, കപ്പ, നെല്ല്, മറ്റു പച്ചക്കറികളായ പയര്‍, പാവക്ക, വെണ്ടക്ക തുടങ്ങിയവയും കൃഷിചെയ്യുന്നുണ്ട്. കേരളം ഒരു തീരദേശ മേഖലയും, കൂടാതെ ധാരാളം പുഴകളും, കായലുകളും ഉള്ളതിനാല്‍ ഇവിടെ മത്സ്യവും ലഭ്യമാണ്. അതിനാല്‍ കേരളത്തിന്‍റെ വിഭവങ്ങള്‍ ധാരാളം വൈവിദ്ധ്യം നിറഞ്ഞതാണ്‌. കേരളത്തിന്‍റെ ചില വിഭവങ്ങള്‍ താഴെ പരിചയപ്പെടുത്തുന്നു:

 

  • പുട്ട്:

പുട്ട് ആവിയില്‍ വേവിച്ചു ഉണ്ടാക്കുന്ന ഒരു പ്രഭാതഭക്ഷണ വിഭവമാണ്. പച്ചരി തരി തരി യായി പൊടിച്ചു വറുത്തു വെള്ളമൊഴിച്ച് നനച്ചു, നാളികേരം ചിരകിയതും ചേര്‍ത്തു പുട്ട് കുറ്റിയില്‍ നിറച്ചു ആവിയില്‍ വേവിച്ചു എടുക്കുന്നു. കടലക്കറിയാണ് കൂടുതലും പുട്ടിനോടൊപ്പം കഴിക്കുന്നത്. കൂടാതെ ചെറുപഴം, പപ്പടം, ചെറുപയര്‍ എന്നിവയും ചേര്‍ത്ത് കഴിക്കുന്നതും വളരെ രുചികരമാണ്.

 

  • അടപ്രഥമന്‍:

കേരളത്തില്‍ സദ്യക്കും മറ്റും വിളമ്പുന്ന ഒരു പായസ വിഭവമാണ് പാലടപ്രഥമന്‍. തേങ്ങ പിഴിഞ്ഞ് അതിന്‍റെ പാലെടുത്ത് ഉണ്ടാക്കുന്ന ഒരു മധുരമുള്ള വിഭവമാണ് ഇത്. അരി കുതിര്‍ത്ത്‌ അരച്ച് ഒരു വാഴയിലയില്‍ വളരെ നേര്‍മയായിട്ടു പരത്തി,ശേഷം വഴയില ചുരുട്ടി നുല് കൊണ്ട് കെട്ടിയ ശേഷം ആവിയില്‍ വേവിച്ചു എടുക്കുന്നു. തണുത്തതിനു ശേഷം വാഴയില പൊട്ടിച്ചു വേവിച്ച അരിമാവ് ചെറുതായി അരിഞ്ഞു തേങ്ങാപാലില്‍ ശര്‍ക്കര പാനിയും ചേര്‍ത്താണ് പാലടപ്രഥമന്‍ ഉണ്ടാക്കുന്നത്.

  • പാലപ്പം:

പാലപ്പം ഒരു പ്രഭാതഭക്ഷണ ശ്രേണിയില്‍ വരുന്ന ഒരു വിഭവമാണ്. വളരെ മാര്‍ദ്ധവമുള്ള ഒരു പലഹാരമാണ് ഇത്. പച്ചരി കുതിര്‍ത്തു അരച്ച്, തേങ്ങാപാലില്‍ ആണ് പാലപ്പം ഉണ്ടാക്കുന്നതു. ഉരുളക്കിഴങ്ങ് സ്റ്റൂ ചേര്‍ത്ത് കഴിച്ചാല്‍ വളരെ രുചികരമാണ് ഈ വിഭവം.

  • വഴക്ക വറുത്തത്:

വഴക്കവറുത്തത് ചായയോടും , അല്ലാതെ ഇടനേരങ്ങളിലും കഴിക്കാവുന്ന ഒരു ചെറിയ പലഹാരമാണ്. ഏത്തക്കായ തൊലി കളഞ്ഞു  വട്ടത്തില്‍ ചെറുതായി അരിഞ്ഞു എണ്ണയില്‍ വറുത്തു കോരിയാണ് ഇത് ഉണ്ടാക്കുന്നത്.

  • ശര്‍ക്കരവരട്ടി

ശര്‍ക്കരവരട്ടി വളരെ രുചികരമായ മധുരമുള്ള ഒരു ചെറു പലഹാരമാണ്. വാഴക്കായ, ശര്‍ക്കരപാനി എന്നിവ  കൊണ്ടാണ് ഇത് ഉണ്ടാക്കുന്നത്.

  • അവില്‍ വിളയിച്ചത്

നെല്ല് കുതിര്‍ത്ത് വറത്തു ഇടിച്ചു പരത്തിയാണ് അവില്‍ ഉണ്ടാക്കുന്നത്. തേങ്ങയും ശര്‍ക്കരയും  ചേര്‍ത്ത് വൈകുന്നേരങ്ങളില്‍ കഴിക്കാവുന്ന ഒരു വിഭവമാണ് ഇത് .

  • എരിശ്ശേരി

സദ്യകളിലും മറ്റും പ്രത്യേകിച്ചു ഓണത്തിനും മറ്റും ചോറിന്റെ ഒപ്പം കഴിക്കാവുന്ന ഒരു വിഭവമാണ് ഇത്. ചേനയും മത്തങ്ങയും വേവിച്ചു നാളികേരവും ജീരകവും പച്ചമുളകും അരച്ച്  ചേര്‍ത്ത് ഉണ്ടാക്കുന്ന ഒരു വിഭവമാണ് എരിശ്ശേരി.

കൂടാതെ മത്സ്യ വിഭവങ്ങളായ കരിമീന്‍ പൊള്ളിച്ചത്, ചെമ്മീന്‍ കറി, വിവിധ തരം ബിരിയാണികള്‍  എന്നീ വിഭവങ്ങളും വളരെ പ്രശസ്തമാണ്.തേങ്ങാപാലും , കുരുമുളകും മറ്റും ഉപയോഗിച്ചു ഉണ്ടാക്കുന്നതിനാല്‍  ഈ വിഭവങ്ങളില്‍ കേരള തനിമ നമുക്ക് കാണാന്‍ സാധിക്കും.

 

Author: Amritha O G

 

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top